Sub Lead

ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന്‍ തലതകര്‍ന്ന് മരിച്ചു(വീഡിയോ കാണാം)

ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പന്‍ ഭാരത് വിശ്വനാഥന്റെ അടിയില്‍പ്പെട്ട് ഒന്നാം പാപ്പാന്‍ അരുണിനാണ് ദാരുണാന്ത്യമുണ്ടായത്.

ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന്‍ തലതകര്‍ന്ന് മരിച്ചു(വീഡിയോ കാണാം)
X


കോട്ടയം: ആനയെ കിടത്തുന്നതിനിടെ കാല്‍വഴുതി ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പന്‍ ഭാരത് വിശ്വനാഥന്റെ അടിയില്‍പ്പെട്ട് ഒന്നാം പാപ്പാന്‍ അരുണിനാണ് ദാരുണാന്ത്യമുണ്ടായത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ആനയെ കെട്ടുന്ന കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനായി ചങ്ങല അഴിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു.

ഇതിനിടെ പാപ്പാന്‍ ആനയോട് കിടക്കാന്‍ ആവശ്യപ്പെട്ടു. പാപ്പാന്‍ നിര്‍ദേശിച്ച സ്ഥലത്തിന്റെ എതിര്‍ദിശയിലേയ്ക്ക്് ആന കിടക്കാന്‍ ശ്രമിച്ചപ്പോള്‍, തോട്ടികൊണ്ട് തോണ്ടി ഇപ്പുറത്തേക്ക് കിടത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ നിലത്തുണ്ടായിരുന്ന വെള്ളത്തില്‍ തെന്നി പാപ്പാന്‍ ആനയക്കടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാന്റെ തലയ്ക്കു മുകളിലാണ് ആന ഇരുന്നത്.

ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാന്‍മാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാള്‍ ആനയ്ക്ക് അടിയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ആനയെ എഴുന്നേല്‍പ്പിച്ച ശേഷമാണ് പാപ്പാനെ പുറത്തെടുത്തത്. ഭാരത് ആശുപത്രിയില്‍ എത്തിച്ചപ്പേഴേയ്ക്കും പാപ്പാന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഭാരത് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it