Sub Lead

ത്രിതല പഞ്ചായത്ത്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ത്രിതല പഞ്ചായത്ത്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
X

തിരുവനന്തപുരം: ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ഇന്ന് നടക്കും. രാവിലെ 11നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനും നടക്കും. ജില്ലാ പഞ്ചായത്ത്? കൗണ്‍സില്‍ ഹാളുകളിലാണ് ചടങ്ങ് നടക്കുക. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍മാരാണ് നേതൃത്വം നല്‍കുക.

ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും അതാത് വരണാധികളുടെ നേതൃത്വത്തില്‍ നടക്കും. സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളുമാണുള്ളത്. കോര്‍പറേഷനുകളിലെയും നഗരസഭകളിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.

Panchayath President and Vice President Election today

Next Story

RELATED STORIES

Share it