Sub Lead

പള്ളിപ്പാട്ട് തൂമ്പന്‍ യുഎഇ പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി

പി ടി ജലീല്‍, പി ടി നാസര്‍,പിടി മുജീബ്,പിടി അലി അക്ബര്‍,പിടി ഹുസൈന്‍ എന്ന കുഞ്ഞന്‍ എന്നിവര്‍ അതിഥികളെ ഇമാറാത്തി ഷാള്‍ അണിയിച്ച് ആദരിച്ചു

പള്ളിപ്പാട്ട് തൂമ്പന്‍ യുഎഇ പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി
X

ഷാര്‍ജ: പളളിപ്പാട്ട് തൂമ്പന്‍ യുഎ ഇ പ്രവാസി കൂട്ടായ്മ നാട്ടില്‍ നിന്നും സന്ദര്‍ശന വിസയില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് സ്വീകരണം നല്‍കി. പള്ളിപ്പാട്ട് തൂമ്പന്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ പി ടി റസാഖ്, പി ടി യൂസഫ് എന്നിവര്‍ക്ക് അജ്മാന്‍ സാഫിയ പാര്‍ക്കില്‍ വെച്ചാണ് വിപുലമായ സ്വീകരണം നല്‍കിയത്. അതോടൊപ്പം തന്നെ യുഎഇ ദേശീയ ദിനത്തന്റെ ഭാഗമായി കുടുംബത്തിലെ തന്നെ യുഎഇയില്‍ ബിസ്സിനസ് നടത്തുന്ന അഷ്‌റഫ് അളിയനെയും സന്ദര്‍ശന വിസയില്‍ എത്തിയ നാസര്‍ ഹുസൈന് അളിയനെയും ആസിഫ് അലിയെയും സ്വീകരിച്ചു. പി ടി ജലീല്‍, പി ടി നാസര്‍,പിടി മുജീബ്,പിടി അലി അക്ബര്‍,പിടി ഹുസൈന്‍ എന്ന കുഞ്ഞന്‍ എന്നിവര്‍ ചേര്‍ന്ന് അതിഥികളെ ഇമാറാത്തി ഷാള്‍ അണിയിച്ച് ആദരിച്ചു. ജലീല്‍ പിടി (തോട്ടത്തില്‍) തയ്യാറാക്കിയ ഭക്ഷണത്തോടെയാണ് പരിപാടി സമാപിച്ചത്.

Next Story

RELATED STORIES

Share it