- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
200 ഫലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേല്‍; 39 വര്‍ഷമായി തടവിലുള്ള മുഹമ്മദ് അല്‍ തൗസിനും മോചനം (വീഡിയോകള്‍)

റാമല്ല: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയില്‍ എടുത്ത നാലു ഇസ്രായേലി വനിതാസൈനികരെ ഹമാസ് വിട്ടയച്ചതിനെ തുടര്‍ന്ന് 200 ഫലസ്തീനി തടവുകാരെ മോചിപ്പിച്ച് ഇസ്രായേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ഗസയില്‍ ഹമാസ് നാലു ഇസ്രായേലി വനിതാ സൈനികരെ വിട്ടയക്കുന്നു

ഇതില്‍ 121 പേര്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ടവരും 79 പേര്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരുമാണ്. സ്വതന്ത്രരായ 200ല്‍ 114 പേര്‍ വെസ്റ്റ്ബാങ്കിലെ റാമല്ലയിലും 16 പേര്‍ ഗസയിലെ ഖാന്‍ യൂനിസിലും എത്തി. 70 പേരെ ഈജിപ്ത് ഏറ്റുവാങ്ങി. ഇവര്‍ക്ക് അള്‍ജീരിയയും ടൂണിസും തുര്‍ക്കിയും അഭയം നല്‍കി. ഇനി ഈ 70 പേരെ അങ്ങോട്ടു കൊണ്ടുപോവും.
റാമല്ലയില്‍ എത്തിയ ഫലസ്തീനി തടവുകാര്‍
Palestinian prisoners raise the victory sign after their release and arrival in Ramallah, in Palestine, as part of today's "ceasefire" exchange agreement pic.twitter.com/jRSjcrYiBu
— Sarah Wilkinson (@swilkinsonbc) January 25, 2025
റാമല്ലയില്‍ എത്തിയ ഫലസ്തീനി തടവുകാര്‍ക്ക് നല്‍കിയ സ്വീകരണം
Amazing scenes in Ramallah. Truly.
— Naks Bilal (@NaksBilal) January 25, 2025
Palestinian captives just released are carried on the shoulders of hundreds of Palestinians — flags from Fatah, PFLP, and Hamas all raised in the same place.
An instance of Palestinian unity. pic.twitter.com/2vb6cTPwzt
ഇസ്രായേലി ജയിലില്‍ സ്പൂണ്‍ കൊണ്ട് തുരങ്കം ഉണ്ടാക്കിയ മുഹമ്മദ് അല്‍ അര്‍ദ റാമല്ലയില്‍
The moment the resistance in Gaza liberated prisoner Mohammed Al-Arda—one of the heroes of the Freedom Tunnel—and his arrival in Ramallah from Israeli occupation prisons as part of the exchange deal.
— Suppressed News. (@SuppressedNws) January 25, 2025
The heroes dug the tunnel with a spoon. pic.twitter.com/ldsJy4rlzn
The Palestinian people welcome their beloved liberated prisoners as they arrive in Ramallah, liberated in the Toufan al-Ahrar, the Flood of the Free, exchange by the Resistance pic.twitter.com/M8IOoSGej8
— Samidoun Network (@SamidounPP) January 25, 2025
Joyous Palestinian families gather in Ramallah to welcome the Palestinian captives released because of the ceasefire prisoner exchange agreement pic.twitter.com/Xt19hR1o1T
— Sarah Wilkinson (@swilkinsonbc) January 25, 2025
⭕ A wave of joy sweeps Ramallah as the convoy of freed captives from Beitunia reaches the city, welcomed with cheers and celebrations as part of the historic captives exchange deal. pic.twitter.com/0Szj1KzVax
— Palestine Captives 𓂆 (@Palestinecapti1) January 25, 2025
Buses of liberated palestinian hostages arrive in the city of Ramallah amidst a massive public reception pic.twitter.com/HliphmWs6C
— Suppressed News. (@SuppressedNws) January 25, 2025
#شاهد | لحظة استقال الأسير أشرف زغير من بلدة كفر عقب شمال القدس المحتلة المفرج عنه في الدفعة الثانية من صفقة طوفان الأحرار pic.twitter.com/YTXYiTJxI1
— المركز الفلسطيني للإعلام (@PalinfoAr) January 25, 2025
Liberated Palestinian prisoners have returned to their families' embrace during the second prisoner-captive exchange operation since the ceasefire.
— Al Mayadeen English (@MayadeenEnglish) January 25, 2025
Under the #GazaCeasefire agreement, the first phase of the three-stage deal is set to last six weeks, with 33 Israeli captives… pic.twitter.com/eFtXCuWlSk
39 വര്‍ഷമായി തടവിലുള്ള ഫതഹ് നേതാവ് മുഹമ്മദ് അല്‍ തൗസ് (67), 1989 മുതല്‍ തടവിലുള്ള ജെനിന്‍ സ്വദേശിയായ റാഇദ് അല്‍ സാദി(57),അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ് നേതാക്കളായ അബു ഹമീദ് സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന ശരീഫ്, നാസര്‍, മുഹമ്മദ് അബു ഹമീദ്, 2016ല്‍ ഇസ്രായേലി സൈനികനെ കുത്തിക്കൊന്ന 23കാരനായ അയ്ഹാം സബാഹ്, അല്‍ അഖ്‌സ് ഇന്ദിഫാദയുടെ കാലത്ത് സീനിയര്‍ കമാന്‍ഡര്‍ അടക്കം 12 ഇസ്രായേലി സൈനികരെ കൊന്ന നൂര്‍ ജാബിര്‍, 2021ല്‍ ഇസ്രായേലി ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്ത മുഹമ്മദ് അല്‍ അരിദാ, ഇയാദ് ജരദാത്, 2001ല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച വഈല്‍ ജാഗൗബ്, 2016ല്‍ 12 ജൂത കുടിയേറ്റക്കാരെ കൊന്ന കേസില്‍ 13 ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഹമദ് അല്‍ ബര്‍ഹൗത്തി എന്നിവര്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഫലസ്തീന്‍ ജനതയുടെ അനശ്വരദിനങ്ങളില്‍ ഒന്നാണിതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അല്‍ഖുദ്‌സ് തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പാതയില്‍ തുടര്‍ന്നവരാണ് ഇവരെല്ലാവരുമെന്നും ഹമാസ് കൂട്ടിചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















