Sub Lead

ഫലസ്തീനി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു തുടങ്ങി (വീഡിയോ)

ഫലസ്തീനി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു തുടങ്ങി (വീഡിയോ)
X

റാമല്ല: ഗസയിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി ഫലസ്തീനി രാഷ്ട്രീയ തടവുകാരെ സയണിസ്റ്റ് ഭരണകൂടം വിട്ടയച്ചു തുടങ്ങി. ഇസ്രായേലിലെ വിവിധ ജയിലുകളില്‍ നിന്നുള്ള തടവുകാരുമായി ബസുകള്‍ റാമല്ലയില്‍ എത്തി.

ജീവപര്യന്തം പൂട്ടിയിട്ട 252 പേരും ഉടന്‍ എത്തും. ഇതില്‍ 1986 മുതല്‍ ജയിലില്‍ പൂട്ടിയിട്ടവരുണ്ട്. ഫതഹ് പാര്‍ട്ടി-209, ഹമാസ്-22, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്-14, പിഎഫ്എല്‍പി-4, ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിങ്ങനെയാണ് സംഘടനാ തലത്തിലുള്ള കണക്ക്. 1986 മുതല്‍ ജയിലില്‍ അടച്ച ഫതഹ് നേതാവ് സമീര്‍ ഇബ്രാഹിം മഹ്മൂദ് അബു നിമ, 1987 മുതല്‍ ജയിലില്‍ കിടക്കുന്ന ഫതഹ് നേതാവ് മുഹമ്മദ് അദെല്‍ ഹസന്‍ ദാവൂദ്, 1989 മുതല്‍ തടങ്കലിലുള്ള ഇമാദ്, മുഹമ്മദ് ജാമില്‍ ശഹാദ എന്നിവരും ഇന്ന് മോചിതരാവുമെന്നാണ് വിലയിരുത്തല്‍

Next Story

RELATED STORIES

Share it