- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് സിപിഎം-ആര്‍എസ്എസ് കൂട്ടുകെട്ടിനേറ്റ പ്രഹരം-കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജന് പ്രതിയായ പാലത്തായി പോക്സോ കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സിപിഎം-ആര്‍എസ്എസ് കൂട്ടുകെട്ടിനേറ്റ പ്രഹരമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി ആസിഫ് എം നാസര്‍. തുടക്കം മുതലേ കേസ് അട്ടിമറിക്കാനാണ് ലോക്കല്‍ പോലിസും ക്രൈം ബ്രാഞ്ചും ശ്രമിച്ചത്. ഐജി ശ്രീജിത്ത് ഉള്‍പ്പെടെ പ്രതിഭാഗത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ആദ്യ അന്വേഷണം പോലിസ് അട്ടിമറിക്കുന്നു എന്ന പ്രതിഷേധം ശക്തമായപ്പോഴാണ് ക്രൈം ബ്രാഞ്ചിനെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ മേനി നടിക്കല്‍ മാത്രമായിരുന്നു എന്ന് പിന്നീട് വ്യക്തമായി. പോക്സോ കേസ് വകുപ്പ് എടുത്തുമാറ്റി കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. സ്ഥലം എംഎല്‍എയും മന്ത്രിയും ബാലാവകാശ കമ്മീഷന് അധ്യക്ഷയുമായ കെ കെ ഷൈലജ അടക്കം വിഷയത്തില്‍ യാതൊരു ഇടപെടലും നടത്താത്തത് കണ്ണൂരിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ തെളിവായിരുന്നു. പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ആര്‍എസ്എസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനേറ്റ കനത്ത തിരിച്ചടിയാണെന്നും ആസിഫ് പറഞ്ഞു.
Palathayi Case: High Court Order is attack on CPM-RSS join hand-Campus Front
RELATED STORIES
മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
12 July 2025 2:58 PM GMTഅരുണാചലില്‍ പോക്സോ കേസ് പ്രതിയെ പോലിസ് സ്റ്റേഷനില്‍നിന്ന്...
12 July 2025 2:16 PM GMTവീണ്ടും കൂട്ടബലാല്‍സംഗം; കൊല്‍ക്കത്ത ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
12 July 2025 9:28 AM GMTതെരുവുനായകള്‍ക്ക് 'ഇറച്ചിയും ചോറും'; പുതിയ പദ്ധതിയുമായി ബംഗളൂരു...
12 July 2025 7:40 AM GMTഎന്‍ആര്‍സി: 'നുഴഞ്ഞുകയറ്റക്കാരെ' തുരത്താനുള്ള അപ്രഖ്യാപിത നീക്കം
12 July 2025 6:38 AM GMTഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധിപേര്‍...
12 July 2025 5:51 AM GMT