Sub Lead

പാലത്തായി പീഡനക്കേസ്: കേസ് പ്രത്യേകാന്വേഷണ സംഘത്തിനു കൈമാറണം-എസ് ഡി പി ഐ

പാലത്തായി പീഡനക്കേസ്: കേസ് പ്രത്യേകാന്വേഷണ  സംഘത്തിനു കൈമാറണം-എസ് ഡി പി ഐ
X

കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് പ്രത്യേക അനേഷണ സംഘത്തിന് കൈമാറണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പീഡന പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുസര്‍ക്കാര്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന സംഭവം അറിയാത്ത ഭാവം നടിക്കുകയാണ്. പാനൂര്‍ പോലിസ് ആര്‍എസ്എസ് കാര്യാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നു.

ആര്‍ എസ് എസ് നേതാവായ പീഡനവീരനെ രക്ഷിക്കാനാണ് പോലിസ് ശ്രമം. എന്നാല്‍ പീഡനത്തിനിരയായ കുട്ടിയെ അന്വേഷണത്തിന്റെ പേരുപറഞ്ഞ് മാനസികമായി തകര്‍ക്കുകയാണ്. അടിയന്തിര നടപടിയെടുക്കേണ്ട പോക്‌സോ കേസായിട്ടു പോലും പരാതി നല്‍കിയത് തെറ്റെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പ്രശ്‌നത്തില്‍ ഇടപെട്ട സിപിഎം നേതാക്കള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. അല്ലെങ്കില്‍ സിപിഎം ഭരണം നടത്തുമ്പോള്‍ എന്തുകൊണ്ട് പോലിസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ജനങ്ങളോട് പറയണം. അതുകൊണ്ട് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ജനകീയവും നിയമപരവുമായ മാര്‍ഗത്തില്‍ പാര്‍ട്ടി പ്രക്ഷോഭ രംഗത്തിറങ്ങുമെന്നും ലോക്ക് ഡൗണ്‍ കാലം ഇത്തരം സംഭവങ്ങള്‍ മൂടിവയ്ക്കാനുള്ള സമയമായി പോലിസ് കരുതേണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി നടത്തിയ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കെ ഇബ്രാഹീം, ഷംസീര്‍ പി ടി വി, സജീര്‍ കീച്ചേരി, അഡ്വ. പി സി നൗഷാദ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it