Sub Lead

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന്; വിജിലന്‍സ് ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും

കേസെടുത്ത വിജിലന്‍സ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.ഉദ്യോഗസ്ഥരും നിര്‍മാതാക്കളും ഒത്തുകളിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് വിവരം.പാലത്തിന്റെ രൂപകല്‍പനയില്‍ തന്നെ മാറ്റം വരുത്തിയാണ് നിര്‍മാണം നടത്തിയത്.നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചായിരുന്നു പാലത്തിന്റെ നിര്‍മാണം.ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി. സംഭവവുമായി ബന്ധപെട്ടു കിറ്റ്‌കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകുമെന്നാണ് വിവരം

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന്; വിജിലന്‍സ് ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും
X

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍.സംഭത്തില്‍ കേസെടുത്ത വിജിലന്‍സ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.ഉദ്യോഗസ്ഥരും നിര്‍മാതാക്കളും ഒത്തുകളിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് വിവരം.പാലത്തിന്റെ രൂപകല്‍പനയില്‍ തന്നെ മാറ്റം വരുത്തിയാണ് നിര്‍മാണം നടത്തിയത്.നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചായിരുന്നു പാലത്തിന്റെ നിര്‍മാണം.ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി. സംഭവവുമായി ബന്ധപെട്ടു കിറ്റ്‌കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകുമെന്നാണ് വിവരം.പ്രാഥമികാന്വേഷണത്തില്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വ്യക്തമായിരുന്നു. പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. കിറ്റ്‌കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍,പാലം നിര്‍മാണത്തിന് കരാര്‍ എടുത്ത കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നിവരടക്കമുള്ളവരില്‍ നിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് ഇത് സംബന്ധിച്ച റിപോര്‍ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.

നേരത്തെ കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത പാലം മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ തകരുകയായിരുന്നു.ഇതെ തുടര്‍ന്ന് നടന്നത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് മന്ത്രി സുധാകരന്‍ പാലം സന്ദര്‍ശിക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.തകരാറിലായ പാലത്തിലുടെ ഗതാഗതം അവസാനിപ്പിച്ച് പുനര്‍ നിര്‍മാണത്തിനായി അടച്ചിട്ടിരിക്കുകയാണ്.മൂന്നു മാസംകൊണ്ടേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുകയുള്ളുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പാലം അടച്ചിട്ടതോടെ രൂക്ഷമായ ഗതഗാതകുരുക്കാണ് എറണാകുളം വൈറ്റില മുതല്‍ ഇടപ്പള്ളിവരെ നേരിടുന്നത്. ഇതോടെ അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം ജൂണ്‍ ഒന്നിന് താല്‍ക്കാലികമായി പാലം തുറന്നു കൊടുക്കാമെന്നും മഴക്കാലത്തിനു ശേഷം ബാക്കി നിര്‍മണ ജോലികള്‍ നടത്താമെന്നും ധാരണയിലെത്തിയിരുന്നുവെങ്കിലും പിന്നീട് ആ തീരൂമാനം മാറ്റി

Next Story

RELATED STORIES

Share it