Sub Lead

പാലാരിവട്ടം പാലം: ആരോപണം ആവര്‍ത്തിച്ച് സൂരജ്; ഇബ്രാഹിംകുഞ്ഞിനുമേല്‍ കുരുക്കു മുറുകുന്നു

അന്നത്തെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെതിരെയും സൂരജ് ആരോപണം ഉയര്‍ത്തി.കരാറുകാരന് തുക മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് വി കെ ഇബ്രാംഹിഞ്ഞായിരുന്നുവെന്നും തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഹമ്മദ് ഹനീഷ് ആയിരുന്നുവെന്നും ടി ഒ സുരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

പാലാരിവട്ടം പാലം: ആരോപണം ആവര്‍ത്തിച്ച് സൂരജ്; ഇബ്രാഹിംകുഞ്ഞിനുമേല്‍ കുരുക്കു മുറുകുന്നു
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മണാത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണംആവര്‍ത്തിച്ച് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സുരജ്.ഒപ്പം അന്നത്തെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെതിരെയും സൂരജ് ആരോപണം ഉയര്‍ത്തി.കരാറുകാരന് തുക മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് വി കെ ഇബ്രാംഹിഞ്ഞായിരുന്നുവെന്നും തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഹമ്മദ് ഹനീഷ് ആയിരുന്നുവെന്നും ടി ഒ സുരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ പോലിസ് കൊണ്ടുപോകവെയായിരുന്നു ടി ഒ സൂരജിന്റെ പ്രതികരണം. ടി ഒ സൂരജിനെക്കൂടാതെ പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം ഡി ബെന്നി പോള്‍, ആര്‍ബിഡിസി കെ അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2014 ജൂണിലാണ്. അഞ്ച് മാസത്തിനു ശേഷം പൊതുമരാമത്തു വകുപ്പില്‍ നിന്നു തന്നെ നീക്കം ചെയ്തുവെന്നു സൂരജ് ഹരജിയില്‍ പറഞ്ഞിരുന്നു. എട്ടു കോടി 25 ലക്ഷം രൂപ പലിശ നിശ്ചയിക്കാതെ അഡ്വാന്‍സ് തുക നല്‍കാന്‍ മന്ത്രി അനുമതി നല്‍കിയെന്നു ഹരജിയില്‍ പറഞ്ഞിരുന്നു നിശ്ചിത തുക പലിശയായി നല്‍കണമെന്നു നിര്‍ദ്ദേശിച്ചത് താനാണെന്നും സുരജ് ഹരജിയില്‍ പറഞ്ഞു. എന്നാല്‍ പാലം നിര്‍മാണത്തിലെ ക്രമക്കോടില്‍ തനിക്ക് യാതൊരുവിധ ഉത്തരവാദിത്വമില്ലെന്നാണ് വി കെ ഇബ്രാഹിംകുഞ്ഞ് ഇന്നലെയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്ന ആരോപങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും എല്ലാ ഫയലും കോടതിയും അന്വേഷണ സംഘവും പരിശോധിക്കട്ടെയെന്നുമായിരുന്നു ഇബ്രാംഹികുഞ്ഞ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ടി ഒ സൂരജ് ആരോപണം ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുന്നത്

Next Story

RELATED STORIES

Share it