Sub Lead

നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

പാലക്കാട് നെന്മാറയില്‍ യുവതി പത്ത് വര്‍ഷമായി യുവാവിനൊപ്പം രഹസ്യമായി മുറിയില്‍ താമസിച്ച സംഭവത്തില്‍ പോലീസിനും ഉത്തരവാദപ്പെട്ടവര്‍ക്കും പരാതിയോ സംശയമോ ഇല്ലാതിരിക്കേ എം സി ജോസഫൈന്‍ കാണിക്കുന്ന അമിതമായ ഉല്‍ക്കണ്ഠ ദുഷ്ടലാക്കിന്റേതാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡിന്റ് കെ കെ റൈഹാനത്ത്

നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

കൊച്ചി: നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പ്രസ്താവന അല്‍ഭുതകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡിന്റ് കെ കെ റൈഹാനത്ത്. പാലക്കാട് നെന്മാറയില്‍ യുവതി പത്ത് വര്‍ഷമായി യുവാവിനൊപ്പം രഹസ്യമായി മുറിയില്‍ താമസിച്ച സംഭവത്തില്‍ പോലിസിനും ഉത്തരവാദപ്പെട്ടവര്‍ക്കും പരാതിയോ സംശയമോ ഇല്ലാതിരിക്കേ എം സി ജോസഫൈന്‍ കാണിക്കുന്ന അമിതമായ ഉല്‍ക്കണ്ഠ ദുഷ്ടലാക്കിന്റേതാണ്. 'തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെയാണെന്ന' ജോസഫൈന്റെ കണ്ടെത്തല്‍ വിചിത്രമാണ്.

വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് നെന്മാറ പോലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം സംഭത്തില്‍ യാതൊരു ദുരൂഹതയുമില്ല. മുമ്പ് ഡോക്ടര്‍ ഹാദിയയെ ആര്‍എസ്എസ്സുകാരും വീട്ടുകാരും ചേര്‍ന്ന് മാസങ്ങളോളം തടവിലിട്ടപ്പോള്‍ ആ വീട് സന്ദര്‍ശിക്കാന്‍ പോലും ജോസഫൈന്‍ തയ്യാറായില്ല. ഹാദിയയുടെ മോചനത്തിനുവേണ്ടി പൊതുസമൂഹം തെരുവിലിറങ്ങിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ പരാതികളില്ലാതെ സ്വയം ഒളിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആയിരം നാവുമായി വരുന്നത് അത്ഭുതകരം തന്നെയാണ്.

പാലത്തായിയിലും വാളയാറിലും കുരുന്നുകള്‍ പിച്ചി ചീന്തപ്പെട്ടപ്പോളും ജോസഫൈന്‍ മൗനവ്രതത്തിലായിരുന്നു. നീതിയും ന്യായവും കണ്ടെത്തുന്നതില്‍ വരെയും പേരും വിലാസവും ജാതിയും മതവും നോക്കുന്നതില്‍ വനിതാ കമ്മീഷന് വളരെ ക്രിത്യതയാണെന്ന് സമൂഹത്തിന് ബോധ്യമായിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it