- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാ ഉപതിരഞ്ഞെടുപ്പ് ഫലം:ഇരു മുന്നണികളുടെയും നിലപാട് ആശങ്കാജനകം എസ്ഡിപിഐ
വോട്ട് കച്ചവടത്തിന് കുപ്രസിദ്ധി നേടിയ ബി.ജെ.പിക്ക് പാലായില്‍ ഇത്തവണ ഏഴായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ട് ആര്‍ക്കും വിലയ്‌ക്കെടുക്കാമെന്ന് ഒരിക്കല്‍ കൂടി ഇതോടെ വ്യക്തമായിരിക്കുകയാണ്.
തിരുവനന്തപുരം: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിനെ ചൊല്ലി ഇരുമുന്നണികളും നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കേരള ജനതയെ ആശങ്കപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രസ്താവിച്ചു. വോട്ട് കച്ചവടത്തിന് കുപ്രസിദ്ധി നേടിയ ബി.ജെ.പിക്ക് പാലായില്‍ ഇത്തവണ ഏഴായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ട് ആര്‍ക്കും വിലയ്‌ക്കെടുക്കാമെന്ന് ഒരിക്കല്‍ കൂടി ഇതോടെ വ്യക്തമായിരിക്കുകയാണ്.
അതേസമയം ബിജെപിയുടെ പ്രലോഭനങ്ങളില്‍ സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയ നേതാക്കള്‍ വീണു പോവുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ വോട്ടുകള്‍ സമാഹരിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചെന്നു ഇടതുപക്ഷ നേതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നട്ടങ്ങള്‍ക്കായാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി രംഗത്തുവന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു.
താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ധാര്‍മികത ഇടതുപക്ഷ നേതാക്കള്‍ക്കുപോലും നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നതെന്നും തുളസീധരന്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















