Sub Lead

പ്രകോപനവുമായി പാകിസ്താന്‍: പാക് സൈനിക മേധാവി കശ്മീരിലെ നിയന്ത്രണ രേഖയില്‍

പ്രകോപനവുമായി പാകിസ്താന്‍:  പാക് സൈനിക മേധാവി  കശ്മീരിലെ നിയന്ത്രണ രേഖയില്‍
X

ഇസ്ലാമാബാദ്: പുല്‍വാമയില്‍ 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത കാര്‍ബോംബ് ആക്രമണത്തെതുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക് സൈനിക മേധാവി കശ്മീരിലെ നിയനന്ത്രണ രേഖയിലെത്തി സൈനികരെ സന്ദര്‍ശിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിരുകയാണെങ്കില്‍ കടുത്ത തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പാക് സൈനിക മേധാവിയുടെ സന്ദര്‍ശനം.റാവില്‍പിണ്ടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആസിഫ് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നല്‍കിയത്. ദിവസങ്ങള്‍ക്കിടെ പാകിസ്താന്‍ ഇന്ത്യയ്ക്കു നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. കഴിഞ്ഞ ദിവസവും സമാന മുന്നറിയിപ്പ് പാക് സൈന്യം നല്‍കിയിരുന്നു.

ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കില്‍ ഉടനടി ശക്തമായ തിരിച്ചടി നല്‍കാന്‍ ഇംറാന്‍ ഖാന്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it