അഭിപ്രായ വോട്ടെടുപ്പുകള്‍ വെറും തള്ള്; കണക്കുകള്‍ മുഴുവന്‍ മോദിക്കെതിര്
അടുത്ത കാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും വിലയിരുത്തുമ്പോള്‍ എന്‍ഡിഎ അധികാരത്തിലെത്താനുള്ള സാധ്യത വളരെ വിരളമാണ്.

കോഴിക്കോട്: നരേന്ദ്ര മോദിക്ക് അനുകൂലമായി പുറത്തുവരുന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ തികച്ചും കൃത്രിമമെന്ന് കണക്കുകള്‍. അടുത്ത കാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും വിലയിരുത്തുമ്പോള്‍ എന്‍ഡിഎ അധികാരത്തിലെത്താനുള്ള സാധ്യത വളരെ വിരളമാണ്.
പ്രധാനമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശുമാണ് മോദിയുടെയും ബിജെപിയുടെയും സ്വപ്‌നങ്ങള്‍ക്ക് തടയിടുക. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ മൊത്തം 192 പാര്‍ലമെന്റ് സീറ്റുകളാണുള്ളത്. 2014ലെ മോദി തംരഗത്തിന്റെ സമയത്തു പോലും ഈ സംസ്ഥാനങ്ങളില്‍ നിന്ന് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അതില്‍ 17 സീറ്റുകളും കര്‍ണാടകയില്‍ നിന്നായിരുന്നു. പക്ഷേ അതിന് ശേഷം കര്‍ണാടകയില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസും ജെഡിഎസും ഇക്കുറി മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടു പാര്‍ട്ടികള്‍ക്കും കൂടി 56 ശതമാനം വോട്ടുണ്ട്. ഇത്തവണ മോദി തരംഗമില്ല. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ ഒഴിച്ചാല്‍ കാര്യമായ സഖ്യങ്ങളുമില്ല. എഐഎഡിഎംകെ രണ്ടായി പിളരുകയും കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യം ചേരുകയും ചെയ്ത പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒറ്റ സീറ്റ് പോലും കിട്ടാനുള്ള സാധ്യതയില്ല. അതു കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ 192 സീറ്റുകളില്‍ ബിജെപി 5 മുതല്‍ 10 വരെ സീറ്റുകളില്‍ ഒതുങ്ങും.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 2014ല്‍ ബിജെപി 71 സീറ്റുകളില്‍ വിജയിച്ചിരുന്നു. പക്ഷേ ആ സമയത്ത് മറ്റു പ്രതിപക്ഷ പാര്‍ട്ടികളൊക്കെ വെവ്വേറെയാണ് മല്‍സരിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സഖ്യമായി മല്‍സരിക്കുന്ന എസ്പി, ബിഎസ്പി, ആര്‍എല്‍ഡി പാര്‍ട്ടികളുടെ വോട്ടുകള്‍ ചേര്‍ത്താല്‍ 44 ശതമാനം വരും. 2014ലെ മോദി തരംഗ കാലത്തു പോലും ബിജെപിക്ക് കിട്ടിയത് 42 ശതമാനം വോട്ടുകളാണ്. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വ്യക്തമാണ്. അതു കൂടി പരിഗണിക്കുമ്പോള്‍ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ 20-25 സീറ്റുകളില്‍ ഒതുങ്ങും. കോണ്‍ഗ്രസും കൂടി ഒപ്പം ചേര്‍ന്നാല്‍ ബിജെപിയുടെ നില അതിലും പരിതാപകരമാവും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ 65 സീറ്റുകളാണുള്ളത്. രണ്ട് മാസം മുമ്പാണ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചത്. 2014ല്‍ 53 സീറ്റുകള്‍ ലഭിച്ച ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഇക്കുറി നരേന്ദ്ര മോദി തലകുത്തി നിന്നാലും 30 സീറ്റുകള്‍ക്കു മുകളില്‍ പോവാന്‍ വഴിയില്ല.
മേല്‍പ്പറഞ്ഞ 11 സംസ്ഥാനങ്ങളിലെ 337 സീറ്റുകളില്‍ മോദി ഇത്തവണ 65 കടക്കില്ലെന്നാണ് സഖ്യങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും വിലയിരുത്തുമ്പോള്‍ വ്യക്തമാവുന്നത്. ആകെയുള്ള 543 മണ്ഡലങ്ങളില്‍ ഇനി ബാക്കിയുള്ളത് 206 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 272 സീറ്റുകള്‍ വേണം. ബാക്കിയുള്ള മുഴുവന്‍ സീറ്റുകള്‍ ലഭിച്ചാലും ഭൂരിപക്ഷം തികയില്ലെന്ന് സാരം.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT