ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു; ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും
അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍ വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നതായി പത്മകുമാര്‍ കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു.
ഇങ്ങനെയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് വിവരം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.
അതേസമയം,സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ നടന്ന കാര്യങ്ങളുടെ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മറ്റു ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ എന്തു നിലപാടെടുക്കും എന്നുള്ളതും ബോര്‍ഡ് തീരുമാനത്തില്‍ നിര്‍ണായകമാകും.
RELATED STORIES
ഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMT