ചിദംബരം അര്‍ധരാത്രി കസ്റ്റഡിയില്‍ കഴിഞ്ഞത് ആഭ്യന്തര മന്ത്രിയായിരിക്കെ തുറന്ന കെട്ടിടത്തില്‍

ചിദംബരം അന്ന് കോംപ്ലക്‌സ് ഉദ്ഘാടനത്തിനു മുഖ്യാതിഥിയായെത്തിയപ്പോള്‍ സന്ദര്‍ശകരുടെ നോട്ടില്‍ ''1985 മുതല്‍ സിബിഐയുടെ വ്യത്യസ്ത വിഭാഗങ്ങളുനായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ സംഘടനയ്ക്കു പുതിയ 'ഭവനം' സ്വന്തമാക്കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സി കുതിപ്പില്‍ നിന്നു കുതിപ്പികളുലേക്കു ് വളരുകയും നമ്മുടെ ഭരണസംവിധാനത്തിന്റെ ശക്തമായ സ്തംഭമായി മാറുകയും ചെയ്യട്ടെ' എന്ന് ആശംസിക്കുകയും ചെയ്തിരുന്നു.

ചിദംബരം അര്‍ധരാത്രി കസ്റ്റഡിയില്‍ കഴിഞ്ഞത് ആഭ്യന്തര മന്ത്രിയായിരിക്കെ തുറന്ന കെട്ടിടത്തില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അര്‍ധരാത്രിയില്‍ സിബി ഐ കസ്റ്റഡിയില്‍ കഴിഞ്ഞത് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍. സെന്‍ട്രല്‍ ന്യൂഡല്‍ഹിയിലെ സിബി ഐ ആസ്ഥാനത്തെ കെട്ടിടത്തിലാണ് ചിദംബരം ബുധനാഴ്ച രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. ഈ കെട്ടിടം ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 2011 ജൂണ്‍ 30നു അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ചിദംബരമായിരുന്നു മുഖ്യാതിഥി. ഇന്നലെ എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നോതാവ് കപില്‍ സിബലിനൊപ്പം വാര്‍ത്താസമ്മേളനം നടത്തി അല്‍പസമയത്തിനു ശേഷമാണ് ചിദംബരത്തിന്റെ അറസ്റ്റ്. എന്നാല്‍, സിബിഐ ആസ്ഥാനത്തിന്റെ കെട്ടിടം ഉദ്ഘാടനച്ചടങ്ങിലും ചിദംബരത്തോടൊപ്പം കപില്‍ സിബലുണ്ടായിരുന്നുവെന്നത് യാദൃശ്ചികമാവാം.


ചിദംബരം അന്ന് കോംപ്ലക്‌സ് ഉദ്ഘാടനത്തിനു മുഖ്യാതിഥിയായെത്തിയപ്പോള്‍ സന്ദര്‍ശകരുടെ നോട്ടില്‍ ''1985 മുതല്‍ സിബിഐയുടെ വ്യത്യസ്ത വിഭാഗങ്ങളുനായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ സംഘടനയ്ക്കു പുതിയ 'ഭവനം' സ്വന്തമാക്കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സി കുതിപ്പില്‍ നിന്നു കുതിപ്പികളുലേക്കു ് വളരുകയും നമ്മുടെ ഭരണസംവിധാനത്തിന്റെ ശക്തമായ സ്തംഭമായി മാറുകയും ചെയ്യട്ടെ' എന്ന് ആശംസിക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടം പൂര്‍ണമായും കാണിച്ചുകൊടുക്കുകയും താഴത്തെ നിലയില്‍ ലോക്ക്അപ്പ് സൗകര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ അതിഥി മന്ദിരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചിദംബരം ഇന്നലെ രാത്രി അതേ ലോക്ക്അപ്പ് സ്യൂട്ടുകളിലൊന്നിലെ പ്രത്യകമായ റൂം നമ്പര്‍ മൂന്നിലാണ് ചെലവഴിച്ചതും. എന്നാല്‍, നാടകീയമായി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ശേഷം സിബിഐ ആസ്ഥാനത്തെത്തിച്ചെങ്കിലും ചിദംബരത്തെ ഇന്നലെ രാത്രി ചോദ്യം ചെയ്തില്ലെന്നാണു സൂചന.


കെട്ടിടോദ്ഘാടനത്തിനു മുഖ്യാതിഥിയായി ചിദംബരം എത്തിയപ്പോള്‍ ബൊക്കെ നല്‍കി സ്വീകരിക്കുന്ന ചിത്രങ്ങളും ഉദ്ഘാടനച്ചടങ്ങിലെ വീഡിയോ ദൃശ്യങ്ങളും സന്ദര്‍ശകരുടെ നോട്ട്ബുക്കില്‍ സിബിഐയെ പുകഴ്ത്തി എഴുതിയ കുറിപ്പുമെല്ലാം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

RELATED STORIES

Share it
Top