- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമം; വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംഘടന
പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ സബ് കമ്മറ്റികളുമുണ്ടാകും. ജനുവരി ഒന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനാണ് സംഘടനയുടെ തീരുമാനം.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാനായി പുതിയ സംഘടന. നാഷണല്‍ യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് കാംപയിന്‍ എന്നാണ് അമ്പതോളം വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന കൂട്ടായ്മയുടെ പേര്. ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തിലാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ദില്ലി യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്റ് കവല്‍പ്രീത് കൗര്‍ പറഞ്ഞു.
ജാമിയ മിലിയ സര്‍വ്വകലാശാലയും അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയും തുടങ്ങിയ പ്രക്ഷോഭം ഇന്ത്യയിലെ കൂടുതല്‍ കാംപസുകള്‍ ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച പ്രക്ഷോഭം പിന്നീട് പുറത്തും ശക്തമായി. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് കംപയിന്റെ ലക്ഷ്യം.
പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ സബ് കമ്മറ്റികളുമുണ്ടാകും. ജനുവരി ഒന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനാണ് സംഘടനയുടെ തീരുമാനം. രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും. ബിജെപി സര്‍ക്കാര്‍ പൗരത്വ നിയമം പിന്‍വലിക്കും വരേ സമരം തുടരും. പ്രക്ഷോഭം ശക്തമായ അസമില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ള വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങള്‍ കമ്മിറ്റിയുടെ ഭാഗമാണ്. സിഎഎ ഭരണഘടനാ വിരുദ്ധവും വര്‍ഗീയവുമാണ്. എന്‍ആര്‍സി അസമില്‍ ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന് വഴിവച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരായ മുന്നേറ്റം രൂപപ്പെടുത്താനും എന്‍ആര്‍സിക്കെതിരായ പ്രക്ഷോഭങ്ങള്‍ സഹായകമായതായി സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി രാഹുല്‍ ചേത്രി പറഞ്ഞു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്റ്റുഡന്റ്‌സ് യൂനിയന്‍, ഓള്‍ ആദിവാസി അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, അശോക യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് ഗവണ്‍മെന്റ്, ഭീം ആര്‍മി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ജാമിയ മില്ലിയ ഇസ്‌ലാമിയ ജോയിന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സ്റ്റുഡന്റ്‌സ് യൂനിയന്‍, ജെഎന്‍യു സ്റ്റുഡന്റ്‌സ് കളക്ടീവ് എന്നിവ ഇതിന്റെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















