ആയുധങ്ങളുമായി പൂനയിൽ പ്രകടനം നടത്തിയ 200 വിഎച്ച്പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു
പൂന: ആയുധങ്ങളുമായി പൂനയിൽ പ്രകടനം നടത്തിയ 200 ലധികം വിഎച്ച്പി പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. വിഎച്ച്പിയും അവരുടെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുമാണ് പോലിസ് അനുമതിയില്ലാതെ തോക്കുകളും വാളുകളുമായി റാലി നടത്തിയത്. ജൂൺ 2 ന് നടന്ന ദുർഗാ വാഹിനിയുടെ ശോഭായാത്രയിലാണ് ഹിന്ദുത്വർ ആയുധങ്ങളുമായെത്തിയത്.
പിംപിരി ചിൻച് വാദ് പോലീസ് കമ്മീഷണറുടെ കീഴിലുള്ള നിഗിഡി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഎച്ച്പി ഏരിയാ ചെയർമാൻ ധനാജി ഷിൻഡെ, നിതിൻ വാട്ക്കർ അടക്കം 200 ലധികം വിഎച്ച്പി പ്രവർത്തകരാണ് ആയുധ നിരോധന നിയമപ്രകാരം അറസ്റ്റിലായിരിക്കുന്നത്.
ദലിത് മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കൂടിയാണ് റാലി നടത്താൻ വിഎച്ച്പി പോലിസിനോട് അനുമതിക്കായി അപേക്ഷിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് അതുവഴി ശോഭായാത്രക്ക് അനുമതി നൽകാതിരുന്നതെന്നാണ് പോലിസ് വാദം. സംഭവ സ്ഥലത്ത് വച്ച് തന്നെ ആയുധങ്ങൾ പോലിസ് പിടിച്ചെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
അതേസമയം ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് ബജ്‌റംഗ് ദൾ ആയുധ പരിശീലനം നൽകുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. മുംബൈ താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ബജ്‌റംഗ്ദളിൻറെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നത്. ഇതിനെതിരേ പരാതികൾ ലഭിച്ചെങ്കിലും പോലിസിൽ നിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT