'യാസ്' ഇന്നു തീരം തൊടും;10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു, അതീവ ജാഗ്രത
അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് പശ്ചിമ ബംഗാളും ഒഡീഷയും 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.

കൊല്‍ക്കത്ത: അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച യാസ് ഇന്ന് തീരം തൊടും. ഇതോടെ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് പശ്ചിമ ബംഗാളും ഒഡീഷയും 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അവിടെയും പൂര്‍ത്തിയായി.
ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച പറഞ്ഞത്. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, പശ്ചിമ ബംഗാളില്‍ രണ്ടുപേര്‍ മിന്നലേറ്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി.
നാളെ രാവിലെ എട്ടര മുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പൂര്‍ണ്ണമായും അടയ്ക്കും. കേരളത്തിലേക്ക് പുറപ്പെടേണ്ട സില്‍ച്ചര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഉള്‍പ്പെടെ 38 ദീര്‍ഘദൂര ട്രെയിനുകള്‍ കിഴക്കന്‍ റെയില്‍വേ റദ്ദാക്കി. ടിക്കറ്റ് പണം തിരികെ നല്‍കും. ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മാത്രമാണ് ഇപ്പോള്‍ ചുഴലിക്കാറ്റ്. ഇന്നു രാവിലെയോടെ ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനു സമീപമെത്തി ഉച്ചയോടെ പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര ബാലസോര്‍ സമീപത്തു കൂടി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
അടിയന്തരസാഹചര്യം നേരിടാന്‍ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നി!ര്‍ദ്ദേശം നല്‍കിയെന്ന് നാവികസേന അറിയിച്ചു.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT