ഇന്ധന വില വര്‍ധന: അടിയന്തരപ്രമേയ നോട്ടിസ് നല്‍കി കെ മുരളീധരന്‍ എംപി

ന്യൂഡല്‍ഹി: ഇന്ധന പാചക വാതക വില വര്‍ധനവ് വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കെ മുരളീധരന്‍ എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. ഇന്ധന പാചക വാതക വില വര്‍ധനവ് ഇന്നലെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും തളളിയിരുന്നു.
ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നലെ പാര്‍ലമെന്റ് സ്തംഭിച്ചു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടിസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ നടപടികള്‍ സ്തംഭിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയില്‍ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഡിഎംകെ, ടിഎംസി, തുടങ്ങിയ കക്ഷികളും പ്രതിഷേധമുയര്‍ത്തി. അടിയന്തര പ്രമേയ നോട്ടീസുകള്‍ സ്പീക്കര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.
ഇന്ന് പെട്രോളിന് 90 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 84 പൈസ കൂടി. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.
RELATED STORIES
തിരംഗ് യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന്; യുവമോര്ച്ചക്കെതിരേ...
8 Aug 2022 10:37 AM GMTഒരു മരണത്തെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം; പ്രതിപക്ഷ നേതാവിനെതിരേ ...
8 Aug 2022 10:36 AM GMTകള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTഅവയവദാനത്തിന് സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
8 Aug 2022 9:51 AM GMTപി ആര് വര്‍ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്‍...
8 Aug 2022 9:48 AM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ...
8 Aug 2022 9:42 AM GMT