ഇവിഎമ്മിന്റെ വിശ്വാസ്യത: പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
ഇവിഎമ്മിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ (ഇവിഎം) വിശ്വാസ്യത സംബന്ധിച്ച് ആശങ്ക ഉയരുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇവിഎമ്മിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.രാഹുല്‍ ഗാന്ധിയോടൊപ്പം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, തൃണമുല്‍ നേതാവ് ഡെറക് ഒബ്രിയാന്‍, സിപിഎം നേതാവ് ടി കെ രംഗരാജന്‍, സിപിഐ നേതാവ് ഡി രാജ, ആര്‍ജെഡി നേതാവ് മനോജ് ഝാ, എഎപി നേതാവ് സഞ്ജയ് സിങ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തു.
ഇവിഎം ഹാക്ക് ചെയ്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയതായി അടുത്തിടെ യുഎസ് സൈബര്‍ വിദഗ്ധന്‍ വെളിപ്പെടുത്തിയിരുന്നു. ചില നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ കൃത്രിമം കാട്ടിയതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ വിഷയം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
RELATED STORIES
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMT