പോസ്റ്റല്‍ വോട്ടിലെ തിരിമറി: രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും
പൊലിസുകാര്‍ക്ക് നല്കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
കൊച്ചി: പൊലിസിലെ പോസ്റ്റല്‍ വോട്ട് ഇടതു മുന്നണിക്കനുകൂലമായി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലിസുകാര്‍ക്ക് നല്കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിയമപരമായി നീങ്ങുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലിസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുന്‍പ് നിലപാടെടുത്ത പൊലിസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT