- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരേ പ്രതിപക്ഷം നിഷ്‌ക്രിയം; സ്വയം തയ്യാറെടുക്കുക': എം കെ ഫൈസി
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരേ രാജ്യത്തെ പ്രതിപക്ഷം നിഷ്‌ക്രിയരായി മാറിയെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ രക്ഷിക്കുക എന്ന് പറഞ്ഞാല്‍ അത് ജീവന്മരണ പോരാട്ടമാണ്. മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ അതേ വീര്യത്തോട് കൂടി രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ജനങ്ങളെ തയ്യാറാക്കേണ്ടതുണ്ട്. ഫാഷിസത്തിന് എതിരായ പോരാട്ടം അതിന്റെ കോമ്പല്ലുകളുടെ ആഴവും നീളവും മനസ്സിലാക്കിയവര്‍ക്ക് മാത്രം സാധ്യമായതാണ്. അതല്ലാത്ത ചില പൈങ്കിളി സമരങ്ങള്‍ കൊണ്ട് ഫാഷിസത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് കൊണ്ട് ഫാഷിസത്തെ തടഞ്ഞു നിര്‍ത്താനാവില്ല. ബീഫ് വരട്ടിക്കൊടുത്ത് കൊണ്ടും ഫാഷിസത്തെ തടഞ്ഞു നിര്‍ത്താനാവില്ല. നമുക്ക് രക്ഷവേണമെങ്കില്‍ നാം മുന്‍കൈയ്യെടുക്കണം, നാം തയ്യാറാവണം, നാം സംഘടിക്കണം, നാം നേതൃത്വം കൊടുക്കണം'. എംകെ ഫൈസി പറഞ്ഞു.
ഫാഷിസത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടത് ചില സന്നദ്ധകളാണ്. ഫാഷിസത്തിന്റെ കോമ്പല്ലുകള്‍ തെറിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു സമൂഹം ഈ രാജ്യത്ത് വളര്‍ന്ന് വന്നാല്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. അതിന് ആര്‍ജ്ജവമുള്ള ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കണം. സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ ജയിലില്‍ പോവാനും രക്തസാക്ഷിയാകാനും തയ്യാറുണ്ടെങ്കില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് പറയുന്നവര്‍ ചരിത്രം അറിയാത്തവരാണ്. നമ്മള്‍ ഫറോവയെ പരാജയപ്പെടുത്തിയിട്ടുണ്ട്, നമ്മള്‍ ഹിറ്റലറെ പരാജയപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ മുസോളിനിയ പരാജയപ്പെടുത്തിയിട്ടുണ്ട്, നമ്മള്‍ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെ കണ്ടപ്പോള്‍ ഭയന്ന് അവരുടെ ചെരുപ്പ് നക്കിയ ആര്‍എസ്എസ്സുകരെ കണ്ട് നമ്മള്‍ മാളത്തില്‍ ഒളിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. ബ്രിട്ടീഷുകാരെ ഓടിച്ചവരെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ്സുകാര്‍ വെറും നിസ്സാര സംഭവമാണ്. ആര്‍ജ്ജവത്തോട് കൂടി നിങ്ങള്‍ എന്തിനും തയ്യാറായി മുന്നോോട്ട് വന്നാല്‍ അന്ന് തീരുന്നതെയുള്ള ഈ വിപത്തിന്റെ ഭീഷണി. എം കെ ഫൈസി പറഞ്ഞു.
RELATED STORIES
ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു
13 Aug 2025 5:55 PM GMTഗവര്‍ണര്‍ തമിഴ്നാടിനും ജനങ്ങള്‍ക്കും എതിരാണ്'; ഗവര്‍ണറില്‍ നിന്ന്...
13 Aug 2025 5:48 PM GMTമരിച്ചുപോയവര്‍'; കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്‍വര്‍ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദേശം
13 Aug 2025 9:07 AM GMT