Sub Lead

യെമനും ഫലസ്തീനും ഇടയിലുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുനല്‍കണം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

യെമനും ഫലസ്തീനും ഇടയിലുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുനല്‍കണം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
X

സന്‍ആ: യെമനും ഫലസ്തീനും ഇടയിലുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുനല്‍കണമെന്ന് അന്‍സാറുല്ല നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. അങ്ങനെയൊരു സഹായം നല്‍കിയാല്‍ ദശലക്ഷക്കണക്കിന് യെമനികള്‍ ഫലസ്തീനില്‍ എത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതാണ് ഏറ്റവുമധികം ശ്രമിക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വെള്ളിയാഴ്ച നടക്കുന്ന ഗസ ഐക്യദാര്‍ഡ്യ മാര്‍ച്ചുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളുടെയും മൗനത്തിന് മറുപടി നല്‍കുന്ന ചരിത്രപരമായ റാലിയാണ് നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





യുഎസും യുകെയും ഇസ്രായേലും യെമനില്‍ ആക്രമണം നടത്തിയിട്ടും ഗസയ്ക്കുള്ള ഐക്യദാര്‍ഡ്യത്തില്‍ നിന്ന് പിന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇതുവരെ 1679 ഓപ്പറേഷനുകള്‍ നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it