Sub Lead

ഓണ്‍ലൈന്‍ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടി രൂപ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടി രൂപ നഷ്ടമായി
X

കൊച്ചി: മൂവാറ്റപൂഴ സ്വദേശിക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ നഷ്ടമായതായി പരാതി. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലൂടെയാണ് മൂവാറ്റുപുഴ സ്വദേശി ട്രേഡിങ് പ്ലാറ്റ്‌ഫോമിന്റെ പരസ്യം കണ്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ അവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായി.

പിന്നീട് ഇവരുടെ ആവശ്യ പ്രകാരം 52,85,000 രൂപ പല തവണകളായി നിക്ഷേപിച്ചു. എന്നാല്‍ ഇതിനെപറ്റി വിവരങ്ങള്‍ ലഭിക്കാതെയായതോടെയാണ് ചതിയില്‍പ്പെട്ടുവെന്നും പണം നഷ്ടമായെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലിസിനെ സമീപിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it