Sub Lead

സോഷ്യല്‍ മീഡിയ ചാരിറ്റി: അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക തട്ടിപ്പുകളും, ക്രമക്കേടുകളും, സോഴ്‌സുകളും, വിദേശ പണ ഇടപാടുകളും, കള്ളപ്പണ ഇടപാടുകളും അന്വേഷണ വിധേയമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

സോഷ്യല്‍ മീഡിയ ചാരിറ്റി: അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
X

ന്യൂഡല്‍ഹി: കേരളത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇത്തരം ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക തട്ടിപ്പുകളും, ക്രമക്കേടുകളും, സോഴ്‌സുകളും, വിദേശ പണ ഇടപാടുകളും, കള്ളപ്പണ ഇടപാടുകളും അന്വേഷണ വിധേയമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംശയകരമായ ഓണ്‍ലൈന്‍ ചാരിറ്റി ഇടപാടുകളെ സംബന്ധിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it