മദ്യലഹരിയില്‍ വാക്ക് തര്‍ക്കം; തൊടുപുഴയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു, 3 പേര്‍ പിടിയില്‍
BY APH4 Dec 2022 4:45 AM GMT

X
APH4 Dec 2022 4:45 AM GMT
ഇടുക്കി : മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്.
ഇന്നലെ ആണ് സംഭവം. സാം ജോസഫ് ഉള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ ഒരാള്‍ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്റെ കഴുത്തിലാണ് റബര്‍ വെട്ടുന്ന കത്തികൊണ്ടുള്ള കുത്ത് ഏറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പോലിസ് കസ്റ്റഡിയിലെടുത്തു.
കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനം ആണോ അത് മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോയെന്നത് പോലിസ് പരിശോധിച്ച് വരികയാണ്.
Next Story
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMT