- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ വീണ്ടും തല്ലിക്കൊല; പ്രതി മദ്യലഹരിയിലെന്ന് പോലിസ്

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവാവിനെ തല്ലിക്കൊന്നു. സംഭാലില്‍ നിന്നുള്ള ഷാരൂഖ്(22) ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സൂരജ്പൂര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഒന്നിച്ച് വാടകവീട്ടില്‍ താമസിക്കുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കേസെടുത്തതായി അഡീഷനല്‍ ഡിസിപി(സെന്‍ട്രല്‍ നോയിഡ) ഹിര്‍ദേഷ് കതേരിയ പറഞ്ഞു. പ്രായപൂര്ത്തിയാവാത്തയാളാണെന്ന സംശയത്തെ തുടര്‍ന്ന് പ്രായം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരേ വീട്ടില്‍ വാടകക്കാരായി താമസിക്കുന്ന സുഹൃത്തുക്കളോ പരിചയക്കാരോ ആണെന്നും പോലിസ് വ്യക്തമാക്കി. വാക്കുതര്‍ക്കത്തിനിടെ വടികൊണ്ട് തലയക്കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാരൂഖിന്റെ ജീവന് രക്ഷിക്കാനായില്ല.
RELATED STORIES
ആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTഅശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത്...
18 Jun 2025 1:48 PM GMTഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMTമസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം
18 Jun 2025 1:10 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMT