Sub Lead

ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം ഭീതി പരത്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെയാണ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഗുജറാത്തില്‍ ഏഴ് പേര്‍ക്കും കര്‍ണാടകയില്‍ 12 പേര്‍ക്കും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞെന്ന് ആശ്വസിച്ചിരുന്ന പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഒപ്പം തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. സംസ്ഥാനങ്ങളോട് വാര്‍ റൂമുകള്‍ ഉള്‍പ്പെടെ സ്ജജമാക്കാന്‍ കേന്ദ്രം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. വാക്‌സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it