Big stories

കൊറോണ: മരണം 1360, ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

ലോകത്താകമാനം ഇതുവരെ 53,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ചൈനയില്‍ മാത്രം 48,206 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

കൊറോണ: മരണം 1360, ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
X

കൊറോണ വൈറസ് ബാധയില്‍ വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 1360 ആയി. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ 1335 പേരാണ് മരിച്ചത്. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം ഇതുവരെ 53,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ചൈനയില്‍ മാത്രം 48,206 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

രോഗം എങ്ങോട്ടേക്കും വ്യാപിക്കാമെന്നും ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. അതേസമയം, ഹുബൈ പ്രവിശ്യയില്‍ നിന്ന് കൊറോണ വൈറസ് പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്നും ഇത് നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മൊബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇന്ന് മാറ്റും. തുടര്‍ച്ചയായ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. അതേസമയം, ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it