Sub Lead

നിധി കണ്ടെത്താന്‍ 'സ്ത്രീയെ നഗ്‌നയാക്കി പൂജ'; മന്ത്രവാദി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

അതിനിടെയാണ് ഷാഹികുമാര്‍ ഒരു സ്ത്രീയെ നഗ്‌നയായി മുന്നില്‍ നിര്‍ത്തി പൂജ നടത്തിയാല്‍ വേഗം നിധി കണ്ടെത്താം എന്ന് പറഞ്ഞത്

നിധി കണ്ടെത്താന്‍ സ്ത്രീയെ നഗ്‌നയാക്കി പൂജ; മന്ത്രവാദി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
X

മംഗലൂരു: വീട്ടിനുള്ളിലെ നിധി എടുത്തുതരാമെന്നു വിശ്വസിപ്പിച്ച് പൂജയ്ക്കിടയില്‍ യുവതിയെ നഗ്‌നയാക്കിയ മന്ത്രവാദി അടക്കം ആറുപേര്‍ അറസ്റ്റില്‍. കര്‍ണാടകത്തിലെ രാമനഗരത്തിലാണ് സംഭവം. 40 കാരനായ മന്ത്രവാദിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷനിയമം, കര്‍ണാടക മന്ത്രവാദ വിരുദ്ധ നിയമം എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും യുവതിയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പോലിസ് രക്ഷിച്ചു. തമിഴ്‌നാട് സ്വദേശിയായ മന്ത്രവാദി ഷാഹികുമാറും സംഘവുമാണ് പിടിയിലായത്. മന്ത്രവാദിയുടെ സഹായി മോഹന്‍, കല്‍പ്പണിക്കാരായ ലക്ഷ്മി സരസപ്പ, ലോകേഷ്, നാഗരാജ്, പാര്‍ത്ഥ സാരഥി എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടുടമസ്ഥന്‍ ശ്രീനിവാസിനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇയാള്‍ രാമനഗരത്തിലെ ഭൂനഹള്ളിയിലെ കര്‍ഷകനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രാവാദം നടത്തിയത്. 2019 തമിഴ്‌നാട്ടില്‍ വച്ചാണ് മന്ത്രാവാദിയെ ശ്രീനിവാസ് പരിചയപ്പെട്ടത്.

ശ്രീനിവാസിന്റെ വീട് സന്ദര്‍ശിച്ച ഷാഹികുമാര്‍ എഴുപത് വര്‍ഷം പഴക്കമുള്ള ആ വീട്ടില്‍ ഒരു നിധിയുണ്ടെന്ന് ശ്രീനിവാസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. നിധി കണ്ടെത്തി മാറ്റിയില്ലെങ്കില്‍ ശ്രീനിവാസിന്റഎ കുടുംബത്തിന് അത്യാഹിതം സംഭവിക്കുമെന്നും ഷാഹി കുമാര്‍ ഇയാളെ പേടിപ്പിച്ചു. മന്ത്രവാദത്തിന് വേണ്ടി 20,000 രൂപയും വാങ്ങി. ഷാഹികുമാറിന് പൂജ തുടങ്ങാന്‍ വീട്ടിലെ ഒരു മുറിയും ശ്രീനിവാസ് വിട്ടുകൊടുത്തു. അതിനിടെയാണ് ഷാഹികുമാര്‍ ഒരു സ്ത്രീയെ നഗ്‌നയായി മുന്നില്‍ നിര്‍ത്തി പൂജ നടത്തിയാല്‍ വേഗം നിധി കണ്ടെത്താം എന്ന് പറഞ്ഞത്. ശ്രീനിവാസിന്റെ കുടുംബത്തിലെ സ്ത്രീയാകണമെന്നാണ് ഷാഹികുമാര്‍ ആദ്യം പറഞ്ഞത്. അതിന് ശ്രീനിവാസ് തയ്യാറാകാത്തപ്പോള്‍ 5000 രൂപ നല്‍കാമെന്നു പറഞ്ഞ് ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവരോട് നഗ്‌നപൂജയ്ക്കാണ് എന്ന് ശ്രീനിവാസ് പറഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. മന്ത്രവാദിയുടെ നീക്കങ്ങള്‍ കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നുകയും അവര്‍ പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.പോലിസ് എത്തി ശ്രീനിവാസിന്റെ വീട് പരിശോധിച്ച് മന്ത്രാവാദിയെയും സംഘത്തെയും കസ്റ്റഡിയില്‍ എടുത്തു. രക്ഷപ്പെടുത്തിയ യുവതിയുടെ കുടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നരബലി നടത്താന്‍ മന്ത്രവാദി പദ്ധതിയിട്ടിരുന്നുവെന്ന് വാര്‍ത്തയുണ്ട്.

Next Story

RELATED STORIES

Share it