Sub Lead

ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം: എന്‍എസ്എസ്

ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം: എന്‍എസ്എസ്
X

ചങ്ങനാശേരി: ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്നു സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പെരുന്നയില്‍ നടന്ന എന്‍എസ്എസിന്റെ 111ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-26 സാമ്പത്തികവര്‍ഷത്തേയ്ക്ക് 165 കോടിരൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്.

സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കുന്നതിന് കാരണമാവുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങളോട് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്‍എസ്എസിനോട് നല്ല സമീപനം പാലിക്കുന്നു. എന്‍എസ്എസ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരനിലപാടാകും സ്വീകരിക്കുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it