Sub Lead

തിഹാര്‍ ജയിലിലെ ഏകാന്ത തടവുകാര്‍ക്ക് 'പശുതെറാപ്പിയും'

തിഹാര്‍ ജയിലിലെ ഏകാന്ത തടവുകാര്‍ക്ക് പശുതെറാപ്പിയും
X

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ഏകാന്തത അനുഭവിക്കുന്ന തടവുകാര്‍ക്ക് 'പശു തെറാപ്പി' നല്‍കാന്‍ തീരുമാനം. ഇന്നലെ ജയിലില്‍ ആരംഭിച്ച പുതിയ തൊഴുത്തിലെ പശുക്കളെയാണ് ഇതിനായി ഉപയോഗിക്കുക. '' ചില തടവുകാരെ കാണാന്‍ ആരും വരാറില്ല. അവര്‍ക്ക് വിളിക്കാനും ആരുമില്ല. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ പശു തെറാപ്പി സഹായിക്കും. വിദേശങ്ങളില്‍ അങ്ങനെ ചെയ്യുന്നുണ്ട്. സ്വീഡനില്‍ പശുവിനെ തന്നെ ഉപയോഗിക്കുന്നു. തിഹാറിലും അത് തുടങ്ങുകയാണ്.''- ജയില്‍ ഡിജിപി എസ് ബി കെ സിംഗ് പറഞ്ഞു.

തിഹാര്‍ ജയില്‍ സമുച്ചയത്തിലെ ഏഴാം നമ്പര്‍ ജയിലില്‍ പത്ത് സഹിവാല്‍ പശുക്കളുണ്ട്. പശുത്തെറാപ്പിയുടെ ഭാഗമായി രണ്ടും മൂന്നും ജയിലുകളില്‍ പുതിയ തൊഴുത്തും ആരംഭിക്കും. തെരുവു പശുക്കളെ കുറിച്ച് ജനുവരി ഒന്നു മുതല്‍ ജനുവരി 19 വരെ മാത്രം 25,000 പരാതികളാണ് ഡല്‍ഹി പോലിസിന് ലഭിച്ചതെന്ന് എസ് ബി കെ സിംഗ് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊഴുത്തുകളില്‍ സ്ഥലമില്ലാത്തതിനാല്‍ പോലിസിന് ഒന്നും ചെയ്യാനായില്ല. അതിനാല്‍ ചില പശുക്കളെ പിടികൂടി ജയിലില്‍ കൊണ്ടുവന്നു. ഇനിയും പശുക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ ഹരിയാനയിലെ ജയിലുകളില്‍ ഒരു തരം പശുതെറാപ്പി തുടങ്ങിയിരുന്നു. ജയിലിലെ തൊഴുത്തിലെ പശുക്കളെ നോക്കി വളര്‍ത്താന്‍ തടവുകാരെ പ്രേരിപ്പിക്കുകയും അവരും പശുവും തമ്മില്‍ ആത്മബന്ധമുണ്ടാക്കലുമായിരുന്നു ഈ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായ തടവുകാര്‍ക്ക് ആനുകൂല്യങ്ങളും നല്‍കി.

Next Story

RELATED STORIES

Share it