Sub Lead

സാക്കിര്‍ നായിക്കിനെതിരേ മോശം പരാമര്‍ശം: 'ദ പയനീറി'ന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്‌

അത്യൂല്‍സാഹിയായ പത്രാധിപര്‍ക്ക് തെറ്റുപറ്റിയതാണെങ്കില്‍ പത്രത്തിലെ എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്ത് സാക്കിര്‍ നായിക്ക് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് വ്യക്തമാക്കി തിരുത്ത് നല്‍കണമെന്നും ഇതിന്റെ കോപ്പി കമ്മീഷന് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

സാക്കിര്‍ നായിക്കിനെതിരേ മോശം പരാമര്‍ശം:  ദ പയനീറിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്‌
X

ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രചാരകന്‍ സാക്കിര്‍ നായിക്കിനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പയനീര്‍ പത്രത്തിനെതിരേ ഡല്‍ഹി ന്യൂനകമ്മീഷന്റെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാക്കിര്‍ നായിക്കിന്റെ 16 കോടിയോളം വരുന്ന ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ റിപോര്‍ട്ടിനെ ആസ്പദമാക്കി അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, ഡോ. സാക്കിര്‍ നായിക്കിനെ 'സലഫിസ്റ്റ് ഭീകര പ്രഭാഷകന്‍' എന്ന് വിശേഷിപ്പിച്ചാണ് ജനുവരി 20ന് പയനീര്‍ ഒന്നാം പേജില്‍ ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ പയനീര്‍ പത്രാധിപര്‍ക്ക് നോട്ടീസ് അയച്ചത്. ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമായ ഒരു വ്യക്തിയെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്തുന്നതിന് മാധ്യമ സ്വാതന്ത്ര്യം വന്‍തോതില്‍ ദുരുപയോഗം ചെയതെന്ന് നോട്ടീസില്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി.

നായിക്കിനെതിരേയുള്ളത് ഭീകരവാദത്തിന് ഫണ്ട് നല്‍കുകയോ പ്രഭാഷണം നടത്തുകയോ ചെയ്തതല്ലെന്നും മറിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന കേസാണെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. അത്യൂല്‍സാഹിയായ പത്രാധിപര്‍ക്ക് തെറ്റുപറ്റിയതാണെങ്കില്‍ പത്രത്തിലെ എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്ത് സാക്കിര്‍ നായിക്ക് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് വ്യക്തമാക്കി തിരുത്ത് നല്‍കണമെന്നും ഇതിന്റെ കോപ്പി കമ്മീഷന് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ വീശദീകരണം നല്‍കണമെന്നും കമ്മീഷന്‍ പത്രാധിപകര്‍ക്ക് നല്‍കിയ നോട്ടീസില് വ്യക്തമാക്കി.

Next Story

RELATED STORIES

Share it