Sub Lead

ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും നാടുകടത്തും; നോട്ടിസ് നല്‍കി

ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും നാടുകടത്തും; നോട്ടിസ് നല്‍കി
X

പുതൂര്‍: ബിജെപി നേതാവും പുതില പരിവാര ഫൗണ്ടേഷന്‍ നേതാവുമായ അരുണ്‍ കുമാര്‍ പുതിലയെ നാടുകടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കല്‍ബുര്‍ഗി ജില്ലയിലെ ഷഹബാദ് സ്റ്റേഷനിലേക്കാണ് നാടുകടത്തുക. ഇതില്‍ വിയോജിപ്പുണ്ടെങ്കില്‍ ജൂണ്‍ ആറിന് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ എതിര്‍പ്പ് അറിയിക്കാന്‍ നിര്‍ദേശമുണ്ട്.

ദക്ഷിണ കന്നഡയിലെ കഡബ പോലിസ് കഴിഞ്ഞ ദിവസം പതിനഞ്ച് ഹിന്ദുത്വ നേതാക്കളുടെ വീട്ടില്‍ എത്തി ലൊക്കേഷന്‍ സ്ഥിരീകരിക്കുന്ന ഫോട്ടോകള്‍ എടുത്തതായും വിവരമുണ്ട്. പ്രമോദ് റായ് നന്ദുഗുരി, തിലക് നന്ദുഗുരി, മോഹന്‍ കേറെകോടി, ചന്ദ്രശേഖര്‍ നൂജിബാല്‍തില, മഹേഷ് കുട്രുപാഡി, ദീക്കയ്യ, സുജിത്, ശരത്, രാധാകൃഷ്ണ, ജയന്ത് തുടങ്ങിയവരുടെ വീടിന്റെ ഫോട്ടോകളാണ് എടുത്തത്.


ഇവര്‍ പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയുമുണ്ടായി.


Next Story

RELATED STORIES

Share it