Sub Lead

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ ബംഗാളില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും താനിവിടെയുണ്ടെന്നും മമത പറഞ്ഞു.

'ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങളിത് ബംഗാളില്‍ അനുവദിക്കില്ല.' അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ ജനങ്ങളോടു സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്. ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

Next Story

RELATED STORIES

Share it