- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടക്കന്‍ ഗസയില്‍ പ്രവേശിക്കാന്‍ ഫലസ്തീനികളെ അനുവദിക്കാതെ ഇസ്രായേല്‍; ഒരാളെ വെടിവെച്ചു കൊന്നു (video)

ഗസ സിറ്റി: അധിനിവേശകാലത്ത് വടക്കന്‍ ഗസയില്‍ നിന്ന് പലായനം ചെയ്തവരെ തിരിച്ചുവരാന്‍ അനുവദിക്കാതെ ഇസ്രായേല്‍. യുഎസിന്റെയും മറ്റും മധ്യസ്ഥതയില്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം, തെക്കന്‍ഗസയില്‍ അഭയം തേടിയവര്‍ക്ക് ഇന്നു മുതല്‍ തിരിച്ചുവരാമായിരുന്നു. എന്നാല്‍, തെക്കന്‍ ഗസയേയും വടക്കന്‍ ഗസയേയും വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നടത്തുകയാണ്. വാദി ഗസ പാലത്തിന് സമീപം ഒരു ഫലസ്തീനിയെ ഇസ്രായേലി സൈനികന്‍ സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് വെടിവെച്ചു കൊന്നു. നാലു പേര്‍ക്ക് പരിക്കേറ്റു.
Tens of thousands of Palestinians at the Netzarim Corridor in central Gaza 🇵🇸 prevented by Israeli 🇮🇱 occupation forces from returning to northern Gaza.
— Howard Beckett (@BeckettUnite) January 26, 2025
Proof, if it was ever needed, that occupation is imprisonment.pic.twitter.com/0znrQKi4Pw
Israeli tanks are now deployed along Salah al-Din Street in central Gaza to prevent displaced Palestinians from returning to northern Gaza. pic.twitter.com/ZkvbTNP8LP
— Quds News Network (@QudsNen) January 26, 2025
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തില്‍ മധ്യസ്ഥരുമായി സംസാരിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അര്‍ബെല്‍ യെഹൂദ് എന്ന സ്ത്രീയെ മോചിപ്പിക്കാതെ വടക്കന്‍ ഗസയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ഇസ്രായേല്‍ വാശിപിടിക്കുകയാണ്. അര്‍ബെല്‍ യെഹൂദ് സുരക്ഷിതയാണ്. അവരെ വിട്ടുനല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. എന്നിട്ടും കരാര്‍ ലംഘിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി. അധിനിവേശ ശക്തി വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചിട്ടില്ലെന്നും നെറ്റ്‌സാരിം ഇടനാഴിക്ക് സമീപം ജാഗ്രത പാലിക്കണമെന്നും ഗസ ഭരണകൂടവും ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















