Sub Lead

യുഎസ് സൈന്യം ഇറാഖില്‍നിന്നു പിന്‍വാങ്ങുന്നു; സമയ പരിധി നിശ്ചിയിച്ചില്ല

അതേസമയം, വിദേശ സേന ഇനിയും ഇറാഖീ സൈന്യത്തിന് പരിശീലനം നല്‍കുന്നതു തുടരുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

യുഎസ് സൈന്യം ഇറാഖില്‍നിന്നു പിന്‍വാങ്ങുന്നു; സമയ പരിധി നിശ്ചിയിച്ചില്ല
X

ബഗ്ദാദ്: ഐഎസിനെ ചെറുക്കുന്നതിന് മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്ത് വിന്യസിച്ച യുഎസ്, സഖ്യ സേനയെ പിന്‍വലിക്കുന്നതിന് ഇറാഖും യുഎസും ധാരണയിലെത്തി. എന്നാല്‍, കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം, വിദേശ സേന ഇനിയും ഇറാഖീ സൈന്യത്തിന് പരിശീലനം നല്‍കുന്നതു തുടരുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇറാഖ് സൈന്യം വിവിധ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി പ്രസിഡന്റ് ജോ ബൈഡന് കീഴിലെ ആദ്യ നയതന്ത്ര ചര്‍ച്ചയ്ക്കു ശേഷം നടന്ന ഇരു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന വ്യക്തമാക്കി.

യുഎസ്, സഖ്യ സേനയുടെ ദൗത്യം പരിശീലന-നിര്‍ദേശ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചതായി ഇരുരാഷ്ട്രങ്ങളും സ്ഥിരീകരിച്ചു. അത് ഇറാഖിലെ ശേഷിക്കുന്ന സൈന്യത്തെ വീണ്ടും വിന്യസിക്കുന്നതിന് അനുവാദം നല്‍കുന്നു- പ്രസ്താവനയില്‍ പറയുന്നു.

ഇറാനുമായി ബന്ധമുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഇറാഖിലെ യുഎസ് ലക്ഷ്യങ്ങള്‍ക്കു നേരെ നിരന്തരം റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം യുഎസ് കൈകൊണ്ടത്.

Next Story

RELATED STORIES

Share it