യുപിയില്‍ അനുമതിയില്ലാതെ മത ഘോഷയാത്രകള്‍ പാടില്ല; ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണം
ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലഖ്‌നൗ: അനുമതിയില്ലാതെ മത ഘോഷയാത്രകള്‍ സംഘടിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പരമ്പരാഗത മത ഘോഷയാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കൂവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം. മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും സംഘാടകര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണു തീരുമാനം.
മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം, എന്നാല്‍ അതിന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. ഉത്തര്‍പ്രദേശില്‍ എല്ലാവര്‍ക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യോഗി പറഞ്ഞു.
ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയില്‍ സംഘര്‍ഷമുണ്ടായിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പിന്നാലെയാണ് യുപി സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്. പോലിസിനോട് അതീവ ജാഗ്രത പാലിക്കാനും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നിര്‍ദേശമുണ്ട്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT