ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന്റെ ഭാവി ഇന്നറിയാം

ഇസ് ലാമാബാദ്: ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന്റെ ഭാവി ഇന്നറിയാം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാറിലെ രണ്ട് ഘടകകക്ഷികള്‍ കൂറുമാറിയതോടെ ഇമ്രാന്‍ സര്‍ക്കാറിന്റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇമ്രാന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ ഇന്ന് നിലം പൊത്തും. തന്റെ സര്‍ക്കാറിനെ വീഴ്ത്താന്‍ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച ഇമ്രാന്‍ പാകിസ്താനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നടത്തിയ ടിവി അഭിസംഭോധനയിലാണ് പ്രതിഷേധ ആഹ്വാനം. തലസ്ഥാനമായ ഇസ്‌ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി തിരഞ്ഞെടുപ്പും ഇന്ന് നടക്കും.
RELATED STORIES
ദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില് മലയാളമടക്കം നാല് ഭാഷകളില് എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്ജയില് കൂടുതല് സുരക്ഷ ഒരുക്കി ഷാര്ജ പോലിസ്
18 March 2023 8:03 AM GMT