Sub Lead

ഡല്‍ഹി: വലിയ സംഭവങ്ങളൊന്നുമില്ല, കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കും- ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഈ മേഖലയില്‍ വലിയ സംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെക്ഷന്‍ 144 പ്രകാരം പുറപ്പെടുവിച്ച കര്‍ഫ്യൂവിന് വെള്ളിയാഴ്ച 10 മണിക്കൂര്‍ ഇളവ് നല്‍കും.

ഡല്‍ഹി: വലിയ സംഭവങ്ങളൊന്നുമില്ല, കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കും- ആഭ്യന്തര മന്ത്രാലയം
X

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെച്ചൊല്ലി രാജ്യ തലസ്ഥാനത്തെ ചിലയിടങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഒരു വിഭാഗത്തിനു നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്രമസമാധാനനില അവലോകനം ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന പോലിസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, പോലിസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്, സ്‌പെഷ്യല്‍ കമ്മീഷണര്‍ (ക്രമസമാധാനം) എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഈ മേഖലയില്‍ വലിയ സംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെക്ഷന്‍ 144 പ്രകാരം പുറപ്പെടുവിച്ച കര്‍ഫ്യൂവിന് വെള്ളിയാഴ്ച 10 മണിക്കൂര്‍ ഇളവ് നല്‍കും.

അക്രമങ്ങളോട് പ്രതികരിക്കുന്നതില്‍ മെല്ലെപോക്ക് നടത്തിയെന്നും ബിജെപിയുടെ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ്മ തുടങ്ങിയ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന ഡല്‍ഹി പോലിസ് ഇതുവരെ 48 എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. ബുധനാഴ്ച ജസ്റ്റിസ് എസ് മുരളീധര്‍ 24 മണിക്കൂറിനകം കേസെുടക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതി പോലിസുകാര്‍ക്ക് നാല് ആഴ്ച സമയം അനുവദിക്കുകയായിരുന്നു.

അഞ്ഞൂറിലധികം പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായും ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. അക്രമം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം 'ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍' പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.സാധാരണ നില പുനസ്ഥാപിക്കുന്നതിനായി പോലിസുകാര്‍ സമാധാന സമിതി യോഗങ്ങള്‍ ആരംഭിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളുമായും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായും യോഗങ്ങള്‍ക്കു ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it