Sub Lead

മോദി സ്തുതി: തരൂരിനെതിരേ നടപടി ഇല്ല; വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി

തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു.

മോദി സ്തുതി: തരൂരിനെതിരേ നടപടി ഇല്ല; വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി
X

തിരുവനന്തപുരം: മോദി സ്തുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നടപടിയില്ല. വിവാദം അവസാനിപ്പിക്കാന്‍ നേതാക്കള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കി. വിശദീകരണം തേടി കെപിസിസി നല്‍കിയ നോട്ടിസിന് ശശി തരൂര്‍ മറുപടി നല്‍കിയിരുന്നു. താന്‍ എപ്പോഴെങ്കിലും മോദിയെ പുകഴ്ത്തിയ ഒരു സംഭവം വിശദീകരിക്കാമോ എന്നാണ് തരൂര്‍ ചോദിച്ചത്. തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു.

തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നന്നതതായി കെപിസിസി അറിയിച്ചു. പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദം തുടരുന്നത് എതിരാളികള്‍ ആയുധമാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെയും എതിര്‍ത്താല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടമാകുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും വടകര എംപി കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തരൂരിനെ പിന്തുണച്ചു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

പക്ഷേ, തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെയും അഭിഷേക് സിംഗ്‌വിയുടെയും നിലപാടിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രസ്താവന. തരൂരിനെ പിന്തുണച്ച് എം കെ മുനീറും ഇന്ന് രംഗത്തുവന്നിരുന്നു. അനാവശ്യവിവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാറി നില്‍ക്കണമെന്നായിരുന്നു മുനീറിന്റെ ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it