Sub Lead

നിഖിലിനു വേണ്ടി സിപിഎം നേതാവ് ഇടപെട്ടെന്ന് കോളജ് മാനേജര്‍; ഭീഷണിപ്പെടുത്തിയതിനാലാണ് പേര് പറയാത്തതെന്ന് വി ഡി സതീശന്‍

നിഖിലിനു വേണ്ടി സിപിഎം നേതാവ് ഇടപെട്ടെന്ന് കോളജ് മാനേജര്‍; ഭീഷണിപ്പെടുത്തിയതിനാലാണ് പേര് പറയാത്തതെന്ന് വി ഡി സതീശന്‍
X

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനു വേണ്ടി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു പറയാമെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പറയേണ്ടത് സര്‍വകലാശാലയാണെന്നും കോളജ് മാനേജര്‍ പറഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പോലിസില്‍ പരാതി നല്‍കിയാതായും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ആ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളെ ബാധിക്കും. അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ലെന്നായിരുന്നു മാനേജറുടെ വാദം. എന്നാല്‍, സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പാര്‍ട്ടി നേതാവിന്റെ പേര് എംഎസ്എം കോളജ് മാനജേര്‍ പറയാത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. സീറ്റ് തരപ്പെടുത്തിയ പാര്‍ട്ടി നേതാവിന്റെ പേര് അങ്ങാടിപ്പാട്ടാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലിസിനോട് സിപിഎം നേതാവിന്റെ പേര് തനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് മാനജേര്‍ക്ക് പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു. സിപിഎം നേതാവ് പറഞ്ഞിട്ടാണ് സീറ്റ് നല്‍കിയതെന്ന് കോളജ് മാനേജര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് തരപ്പെടുത്താനായി ഇടപെട്ട നേതാവ് ആരാണെന്ന് കെഎസ് യു നേതാക്കള്‍ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. എസ്എഫ്‌ഐക്കാര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്ക് പിന്നിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. മഹാരാജാസ് കോളജിന്റെ വ്യാജരേഖയുണ്ടാക്കിയ എസ്എഫ്‌ഐ നേതാവ് വിദ്യ എവിടെയാണെന്ന് പോലിസിന് അറിയാം. സിപിഎം നേതാക്കളാണ് വിദ്യയെ ഒളിപ്പിച്ചതെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയാണെന്നാണ് സിപിഎം നിലപാട്. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യും. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it