- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-അജ്മല്‍ ഇസ്മായീല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീപ്പൊള്ളലേറ്റ് ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് ഡിപി ഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍. മരണപ്പെട്ട ദമ്പതികളുടെ കുടംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കാണിച്ച അമിതാവേശമാണ് രണ്ട് കുടുംബത്തിന്റെ അത്താണിയായ രാജന്റെ ദാരുണ മരണത്തിനിടയാക്കിയത്. രാജന്റെ കുടുംബം നല്‍കിയ പരാതികള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാതിരുന്ന പോലിസ് ഉദ്യോഗസ്ഥരാണ് ഇവരെ ഒഴിപ്പിക്കാന്‍ തിടുക്കം കാണിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള സ്‌റ്റേ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതുവരെ സാവകാശം വേണമെന്ന രാജന്റെ ആവശ്യം അംഗീകരിക്കാന്‍ പോലും പോലിസ് തയ്യാറായില്ല. ഗുരുതരമായ കൃത്യവിലോപം കാണിച്ച പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മൂന്നു സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിയാണ് രാജന്‍-അമ്പിളി ദമ്പതികളും മക്കളും താമസിച്ചിരുന്നത്. കോളനികളിലും പുറമ്പോക്കുകളിലും അടിസ്ഥാന ജനത നരക ജീവിതം നയിക്കുകയാണെന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതാണ് ഈ സംഭവം. കേരളാ മോഡല്‍ വികസനത്തിന്റെയും നമ്പര്‍ വണ്‍ കേരള എന്ന അവകാശവാദത്തിന്റെയും പൊള്ളത്തരം മറനീക്കി പുറത്തുവരികയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഇടതു സര്‍ക്കാര്‍ വായ്ത്താരികള്‍ മതിയാക്കി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പ്രായോഗിക പരിഹാരം കാണാനും തയ്യാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു. എസ് ഡിപിഐ സംസ്ഥാന സമിതിയംഗം പി എം അഹമ്മദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു.
Neyyattinkara couple's death: Murder case against policemen responsible: Ajmal Ismail
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















