Sub Lead

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നുരാത്രി ഒമ്പതിന് പ്രഖ്യാപിച്ചേക്കും

ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്നെങ്കിലും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തിട്ടില്ല

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നുരാത്രി ഒമ്പതിന് പ്രഖ്യാപിച്ചേക്കും
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ അധ്യക്ഷനെ ഇന്ന് രാത്രി ഒമ്പതിനു പ്രഖ്യാപിച്ചേക്കും. ഇടക്കാല ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്നെങ്കിലും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തിട്ടില്ല. പിന്‍ഗാമിയെ കണ്ടെത്തുമ്പോള്‍ സംഘടനയ്ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് ഇരുവരും വിട്ടുനില്‍ക്കുന്നതെന്നാണു കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സങ്കീര്‍ണമാക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് സോണിയ യോഗത്തില്‍നിന്നു വിട്ടുനിന്നത്. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചര്‍ച്ചയില്‍ തീരുമാനം വൈകുകയാണ്. ചിലര്‍ രാഹുലിനെ തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതം നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം സോണിയാ ഗാന്ധി നിരസിച്ചു. നെഹ്‌റു കുടുംബത്തില്‍നിന്ന് പുറത്തുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്നാണ് രാഹുല്‍ തുടക്കം മുതലേ പറഞ്ഞിരുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് യോഗം പിരിയുകയും സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം വീണ്ടും യോഗം ചേരാനുമായിരുന്നു തീരുമാനം. രാത്രി എട്ടിനു വീണ്ടും പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഒമ്പത് മണിയോടെ തീരുമാനം അറിയിക്കാനാണു സാധ്യതയെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, യോഗത്തില്‍ രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.



Next Story

RELATED STORIES

Share it