Sub Lead

നെന്മാറ ഇരട്ടക്കൊലപാതകം; കാരണം പോലിസിന്റെ അനാസ്ഥ: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

നെന്മാറ ഇരട്ടക്കൊലപാതകം; കാരണം പോലിസിന്റെ അനാസ്ഥ: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന്റെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് കൊലപാതകിയുടെ ഉദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നടപടി മതി എന്ന് പോലിസ് മുന്‍കൂട്ടി തീരുമാനിച്ചു ഉറപ്പിച്ചത് പോലെയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആരോപിച്ചു.

2019ല്‍ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ വ്യക്തി ജാമ്യത്തില്‍ ഇറങ്ങിയശേഷം കുടുംബത്തി നെതിരെ നിരന്തരം കൊല ഭീഷണി മുഴക്കിയ കാര്യം കുടുംബവും നാട്ടുകാരും പോലിസിനെ അറിയിച്ചിട്ടും കൃത്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് പോലിസിന്റെ കൃത്യവിലോപമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ മടിക്കുന്നവര്‍ പോലിസ് വകുപ്പിന് തന്നെ അപമാനമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ സംരക്ഷണവും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കൃത്യവിലോപം കാണിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ബാബിയ ഷെരീഫ്, പാലക്കാട് ജില്ലാ സെക്രട്ടറി ലൈല ഫക്രുദീന്‍, വൈസ് പ്രസിഡന്റ് റുഖിയ അലി, ജില്ലാ കമ്മിറ്റി അംഗം ഷമീന എന്നിവര്‍ പങ്കെടുത്തു






Next Story

RELATED STORIES

Share it