Sub Lead

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
X

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തിയ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.നെഹ്‌റു കുടുംബത്തിലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.

എസ്പിജി സുരക്ഷ ഒഴിവാക്കി പകരം സിആര്‍പിഎഫ് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.

നെഹുറു കുടുംബത്തിന് സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയില്‍നിന്നു എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷയും സുരക്ഷാഭീഷണികളില്ലെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിച്ചിരുന്നു. നിലവില്‍ പ്രധാനമന്ത്രിക്കും നെഹ്‌റു കുടുംബത്തിനും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്‌റു കുടംബത്തിന് എസ്പിജി സുരക്ഷ നല്‍കാനുളള തീരുമാനമെടുത്തത്.

Next Story

RELATED STORIES

Share it