Sub Lead

നീറ്റ് ഇന്ന്; രാജ്യത്ത് 15.19 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രം ധരിക്കാാം. എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനയ്ക്കായി 12.30നു മുമ്പ് ഹാളിലെത്തണമെന്നാണ് നിബന്ധന.

നീറ്റ് ഇന്ന്; രാജ്യത്ത് 15.19 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും
X

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്കു രണ്ടിനു തുടങ്ങി വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷ. രാജ്യത്താകെ 154 നഗരങ്ങളിലായി 15.19 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടുലക്ഷം പേരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 96,535 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇത്തവണയും കര്‍ശന നിയന്ത്രണങ്ങളാണ് പരീക്ഷയ്ക്കുള്ളത്. ഉച്ചയ്ക്ക് 1.30നു ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ ധരിക്കരുത്. ചെരിപ്പ് ഉപയോഗിക്കാമെങ്കിലും ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി ബെല്‍റ്റ് എന്നിവയ്ക്കു വിലക്കുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള കണ്ണടയ്ക്കു വിലക്കില്ല. എന്നാല്‍ സണ്‍ ഗ്ലീസ് ധരിക്കാന്‍ അനുവദിക്കില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രം ധരിക്കാാം. എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനയ്ക്കായി 12.30നു മുമ്പ് ഹാളിലെത്തണമെന്നാണ് നിബന്ധന. കഴിഞ്ഞ രണ്ട് തവണയും പരിശോധനയെ ചൊല്ലി പല കേന്ദ്രങ്ങളിലും തര്‍ക്കമുണ്ടായിരുന്നു. അനാവശ്യ പരിശോധന നടത്തിയതിനു രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധമുയര്‍ത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അതേസമയം, ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ നീറ്റ് പരീക്ഷ നീട്ടിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നീട്ടിവച്ചതെന്നും തിയ്യതി പിന്നീട് അറിയിക്കുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സുബ്രഹ്മണ്യന്‍ അറിയിച്ചു.





Next Story

RELATED STORIES

Share it