നീലേശ്വരത്ത് 16കാരിയെ പീഡിപ്പിച്ച സംഭവം: പീഡനവിവരം മറച്ചുവെച്ചതിന് മാതാവിനെതിരേയും കേസ്
സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.
കാസര്‍കോട്: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെതിരേയും കേസ്. നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.
ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം.
കര്‍ണാടക മടിക്കേരി സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെ പ്രകൃതിവിരുദ്ധപീഡനത്തിനടക്കം നാലു കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം അറിഞ്ഞ അമ്മാവന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയത്. ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും.
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT