Sub Lead

നെടുമങ്ങാട് ബോംബേറ്; ആര്‍എസ്എസ് ജില്ലാപ്രചാരകിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

ഒളിവില്‍ കഴിയുന്ന ആലപ്പുഴ നൂറനാട് സ്വദേശിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ പ്രവീണിനെ കണ്ടെത്താനാണ് ലുക്ക്് ഔട്ട് നോട്ടീസ് ഇറക്കുക.

നെടുമങ്ങാട് ബോംബേറ്; ആര്‍എസ്എസ് ജില്ലാപ്രചാരകിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും
X

തിരുവനന്തപുരം: നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് നേതാവിനെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഒളിവില്‍ കഴിയുന്ന ആലപ്പുഴ നൂറനാട് സ്വദേശിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ പ്രവീണിനെ കണ്ടെത്താനാണ് ലുക്ക്് ഔട്ട് നോട്ടീസ് ഇറക്കുക. പ്രവീണിന്റെ സഹോദരനായ വിഷ്ണുവിനെ പോലിസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രവീണിനെ സംഘര്‍ഷ സ്ഥലത്തെത്തിച്ചതിനു വിഷ്ണുവും സഹായിച്ചിട്ടുണ്ടെന്നാണ് പോലിസിന് ലഭിച്ചിട്ടുള്ള സൂചന. ലുക്ക് ഔട്ട് നോട്ടീസിറക്കി പ്രവീണിനായി തിരച്ചില്‍ വ്യാപകമാക്കുമെന്നും വരുംദിവസങ്ങളില്‍ അറസ്റ്റുണ്ടാവുമെന്നും പോലിസ് അറിയിച്ചു.

ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് നെടുമങ്ങാട് പോലിസ് സ്്‌റ്റേഷനിലേക്ക് എറിഞ്ഞത്. ബോംബെറിഞ്ഞത് അരെന്നതിനു വ്യക്തയില്ലാതിരുന്നതോടെ ബിജെപിയും സിപിഎമ്മും പരസ്പരം ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നത്. മറ്റു രണ്ടു സഹായികള്‍ക്കൊപ്പം ബോംബെറിഞ്ഞ ശേഷം നീല പള്‍സറില്‍ രക്ഷപെടുന്നതാണ് ദൃശ്യത്തിലുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്ന് പോലിസ് പറയുന്നു.

അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് റിപോര്‍ട്ട് സര്‍ക്കാര്‍ ഇന്നു ഗവര്‍ണകര്‍ക്ക് കൈമാറും. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ആസൂത്രിതമായ അക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കുന്ന റിപോര്‍ട്ടിലും ഇതേ നിലപാടുതന്നെയാവും വ്യക്തമാക്കുക. ഓപ്പറേഷന്‍ ഓ്പ്പണ്‍വിന്‍ഡോ എന്നപേരില്‍ പോലിസ് സംസ്ഥാനവ്യാപകമായി അന്വേഷണവും അറസ്റ്റും രേഖപ്പെടുത്തി വിശദമായ റിപോര്‍ട്ട് ശേഖരിച്ചുവരികയാണ്.


Next Story

RELATED STORIES

Share it