Sub Lead

കൊവിഡ് ബാധിതരായ 3000 പേര്‍ മുങ്ങി; ബെംഗളൂരു വൈറസ് വ്യാപന ഭീതിയില്‍

കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ലെന്നും പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിതരായ 3000 പേര്‍ മുങ്ങി; ബെംഗളൂരു വൈറസ് വ്യാപന ഭീതിയില്‍
X

ബെംഗളൂരു: കൊവിഡ് രണ്ടാം തരംഗം കര്‍ണാടകയെ പിടിച്ചുകുലുക്കുന്നതിനിടെ പ്രതിസന്ധി രൂക്ഷമാക്കി ബെംഗളൂരുവില്‍ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപോര്‍ട്ട്.കര്‍ണാടക റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ച്. കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ലെന്നും പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ സൗജന്യ മരുന്ന് നല്‍കുന്നുണ്ട്. 90 ശതമാനം കേസുകളും ഇതിലൂടെ നിയന്ത്രിക്കാം. പക്ഷേ അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രോഗബാധിതകര്‍ ഗുരുതര നിലയിലാവുമ്പോള്‍ മാത്രമാണ് ആശുപത്രിയിലെത്തുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഐസിയുവും ആശുപത്രിയില്‍ കിടക്കകളും ബെഡുകള്‍ തേടിയെത്തുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. മഹാരാഷ്ട്രയിലേയും ദില്ലിയിലേയും പോലെ അതിവ്യാപനമാണ് ബെംഗളുരുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.39,047 കേസുകളും 229 മരണങ്ങളുമാണ് ബുധനാഴ്ച കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് കേസുകള്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിസന്ധി രൂക്ഷമാക്കി രോഗബാധിതരായ മൂവായിരത്തോളം പേരെ നഗരത്തില്‍ കാണാതായത്.

Next Story

RELATED STORIES

Share it